---
title: "കോഴിക്കോട് പാളയത്ത് യുവാവിനെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു"
english_title: "Young Man Found Murdered in Kozhikode Palayam, Police Investigation Underway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373284/kozhikode-palayam-youth-murdered-biju-found-dead`"
published_at: "2026-07-19T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c31726dfb2_1000181916.jpg"
keywords: ["Kozhikode", "Palayam", "Murder", "Crime News", "Kerala Police"]
---

# കോഴിക്കോട് പാളയത്ത് യുവാവിനെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് പാളയത്ത് വീടിനുള്ളിൽ യുവാവിനെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്.

## Article Content

**കോഴിക്കോട്**: കോഴിക്കോട് പാളയത്ത് വീടിനുള്ളിൽ യുവാവിനെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്.

പുലർച്ചെ 3 മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് അമ്മ മൃതദേഹം ആദ്യം കണ്ടത്. സാധാരണ ബിജു കിടന്നുറങ്ങാറുള്ള മുറിയിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ പാടുകൾ മൃതദേഹത്തിലുണ്ടായിരുന്നു. താഴെ രക്തം തളം കെട്ടിയ നിലയിലുമായിരുന്നു.

പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും ഇവരെയാണ് സംശയിക്കുന്നതെന്നും ബിജുവിന്റെ അമ്മ പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണവും പ്രതികളെ കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373284/kozhikode-palayam-youth-murdered-biju-found-dead`)